അറബിഭാഷാദിനം ആചരിച്ചു

കൊട്ടിയം: മൈലാപ്പൂര് റസൂല്‍ക്കരീം ഹദീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അറബിഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ഏകദിന സെമിനാറും പൊതുസമ്മേളനവും നടത്തി. കോയിവിളനിസാം സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൈലാപ്പൂര് ഷൗക്കത്താലി മൗലവി അധ്യക്ഷത വഹിച്ചു. സാജിദ് മന്നാനി മുഖ്യപ്രഭാഷണവും അന്‍ഷാദ് മന്നാനി അനുമോദനപ്രസംഗവും നടത്തി. എ എം റാഫി, ഹാഫിസ് ഇമാമുദ്ദീന്‍, അബ്ദുല്‍ ബാരി അല്‍ബദരി, ഷാഹുല്‍ ഹമീദ്, യു കെ അഹ്മദ് കോയ, സൈനുദ്ദീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top