അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണം

കടയ്ക്കല്‍: ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് ചിതറ കിഴക്കുംഭാഗം അല്‍ അസ്ഹര്‍ അറബിക് കോളജിലെ ദിനാഘോഷചരിപാടികള്‍ ജമാഅത്ത ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. അറബിക് സര്‍വകലാശാല കേരളത്തില്‍ യാഥാര്‍ഥ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോളജ് ഡയറക്ടര്‍ എം ഇമാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇടവം ഖാലിദ് കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി. “ കെ എം നിസാമുദ്ദീന്‍, എം തമീമുദ്ദീന്‍, റോഷ്‌നാ അമീന്‍, എന്‍ അബ്ദുല്‍ മജീദ്, ജെ സുബൈര്‍ ,തലവരമ്പ് സലീം, എ നിഹാസ്, റഹ്മത്ത് ബീവി, എസ് ശ്രീദേവി,  ആര്‍ ഈസാ കുഞ്ഞ്,   അഖില സുജില്‍, ഉമറുല്‍ ഫാറൂഖ്, ഹസീനാ ബീവി, ഐഷാബീവി സംസാരിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അറബിക് ഭാഷ സന്ദേശ റാലിയും നടന്നു.

RELATED STORIES

Share it
Top