'അറബിക് യൂനിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കുക'

ഈരാറ്റുപേട്ട: ലോകരാജ്യങ്ങളില്‍ ഒട്ടനവധി ഭാഷകളില്‍ ഏറ്റവും പ്രചാരമുള്ള ഭാഷയായ അറബിക്കായി അറബിക് യൂനിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കല്‍ എന്തുകൊണ്ടും കാലഘട്ടത്തിന് അനിവാര്യമാണെന്ന് അലിഫ് അറബിക് ക്ലബ്ബ് ഈരാറ്റുപേട്ട ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര അറബി ഭാഷാദിനാചരണവും ഭാഷാ സെമിനാറും ഓര്‍മപ്പെടുത്തി.നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബല്‍ക്കീസ് നവാസ് അധ്യക്ഷത വഹിച്ചു. എഇഒ അബ്ദു റസാഖ് മുഖ്യാഥിതിയായി. ബിപിഒ പ്രമോദ്, എച്ച്എം പി വി ഷാജിമോന്‍, എം എഫ് അബ്ദുല്‍ ഖാദര്‍, ആസിം കെ എച്ച് സംസാരിച്ചു. അറബി ഭാഷാ പഠനം കേരളത്തില്‍ എന്ന വിഷയത്തെ കുറിച്ച് കെഎടിഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് യാസീനും അറബി ഭാഷാ പഠനവും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് യാസര്‍ പി ഇബ്രഹിമും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി പി നാസര്‍ സമ്മാനദാനം നടത്തി.

RELATED STORIES

Share it
Top