അറപ്പത്തോട് പൊട്ടിച്ച് വെള്ളം കടലില്‍ ഒഴുക്കി

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചില്‍ അറപ്പത്തോട് പെട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടു. കടലേറ്റസമയത്ത് കടലില്‍ നിന്നും വെള്ളം അറപ്പത്തോട്ടിലേക്ക് കയറി കെട്ടിനില്‍ക്കുന്നത് പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു.
ഇതേ തുടര്‍ന്ന് തീരത്തെത്തുന്ന സഞ്ചാരികള്‍ക്ക് കടല്‍കാഴ്ച്ചകള്‍ കാണാനും ഏറെ ബുദ്ധിമുട്ടായിരുന്നു. മേഖലയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് കടലിലേക്ക് വെള്ളം ഒഴുകി പോകാനാണ് ചാലുകീറിയത്. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൊതുകു ശല്യവും പെരുകിയതായും പ്രദേശവാസികള്‍ പറഞ്ഞു.

RELATED STORIES

Share it
Top