അറപ്പത്തോടിനു കുറുകെ മതില്‍ കെട്ടി; 30ഓളം വീടുകള്‍ വെള്ളക്കെട്ടില്‍

ചാവക്കാട്: കടപ്പുറം ജീലാനി പള്ളിക്കടുത്ത് അറപ്പത്തോടിനു കുറുകെ സ്വകാര്യ വ്യക്തി മതില്‍ കെട്ടിയതോടെ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി. 30തോളം വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയില്‍.
മതില്‍ 24 മണിക്കൂറിനകം പൊളിച്ചു മാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. മതില്‍വരേയുള്ള ഭാഗത്തെ തടസ്സങ്ങള്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കിത്തുടങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീര്‍, വൈസ് പ്രസിഡന്റ് മൂക്കന്‍ കാഞ്ചന, സെക്രട്ടറി എം ജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്.
അറപ്പത്തോട് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ മതില്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയാണ് സ്ഥലം ഉടമക്ക് നോട്ടീസ് നല്‍കിയത്.

RELATED STORIES

Share it
Top