അര്‍ഹതയില്ലാത്ത മുന്‍ഗണനാ കാര്‍ഡുകള്‍ 31ന് മുമ്പ് സറണ്ടര്‍ ചെയ്യണം

കോന്നി: കോന്നി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ അര്‍ഹതയില്ലാതെ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ 31ന് മുമ്പ്  കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി മുന്‍ഗണനാ ഇതരവിഭാഗത്തിലേക്ക് മാറ്റി വാങ്ങണം.
31നകം ഇത്തരം കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാതെ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അര്‍ഹതയില്ലാത്തവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നത് സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇത്തരത്തില്‍ അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ സംബന്ധിക്കുന്നവരുടെ പേര്, വീട്ടുപേര്, സ്ഥലം, റേഷന്‍കട എന്നിവ സഹിതമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ കത്ത് മുഖാന്തരം താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കണം.
ഇത്തരത്തില്‍ അറിയിക്കുന്ന കത്തില്‍ പരാതിക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ രേഖപ്പെടുത്തേണ്ടതില്ല.

RELATED STORIES

Share it
Top