അര്‍ഹതപ്പെട്ടവരെ തഴഞ്ഞ നടപടി: എസ്ഡിപിഐ പ്രതിഷേധിച്ചു

മുക്കം: കാരശ്ശേരി പഞ്ചായത്തില്‍ പ്രളയ ദുരിതബാധിതരുടെ ലിസ്റ്റില്‍ നിന്ന് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയ നടപടിയിലും വര്‍ഷങ്ങളായി പെന്‍ഷന്‍ കൈപ്പറ്റികൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചതിലും എസ്ഡിപിഐ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പ്രതിഷേധിച്ചു.
പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കോമു ഈന്തും കണ്ടി അധ്യക്ഷത വഹിച്ചു. നജ്മുദ്ധീന്‍ ചേന്ദമംഗല്ലൂര്‍ വിഷയാവതരണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ ടി ശിഹാബ്, സെക്രട്ടറി പി സി നാസര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ടി ടി ഇസ്ഹാഖ്, പഞ്ചായത്ത് സെക്രട്ടറി എച്ച് ഷാജഹാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top