അര്‍മേനിയന്‍ പ്രധാനമന്ത്രി രാജിവച്ചു

യെറിവാന്‍: രാജ്യത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കിടെ അര്‍മേനിയന്‍ പ്രധാനമന്ത്രി സിര്‍ജ് സര്‍കസ്‌യാന്‍ നാടകീയമായി രാജിവച്ചു. തെരുവിലെ പ്രക്ഷോഭങ്ങള്‍ തനിക്ക് എതിരാണെന്നും നിങ്ങളുടെ ആവശ്യം ഞാന്‍ നിറവേറ്റുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. രാജിപ്രഖ്യാപനത്തിനു പിന്നാലെ ആഹ്ലാദപ്രകടനവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി.  നേരത്തെ രണ്ടു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സര്‍കസ്‌യാന്റെ കലാവധി  ഈ മാസം ഒമ്പതിനു അവസാനിച്ചിരുന്നു. എന്നാല്‍ 17ന് പാര്‍ലമെന്റ്  അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.
ഇതിനിടെ പ്രധാനമന്ത്രിക്കെതിരേ അഴിമതിയും ഏകാധിപത്യ ഭരണവും ആരോപിച്ച്  പ്രതിപക്ഷം  പ്രക്ഷോഭം ആരംഭിച്ചു.   11ാം ദിവസമായ ഇന്നലെ ആയിരക്കണക്കിന് സൈനികരും പങ്കെടുത്തു. തലസ്ഥാനമായ യെറിവാനില്‍ നടന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് സൈനികരാണ് അണിനിരന്നത്.
സമരത്തില്‍ പങ്കെടുത്ത സൈനികര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.   ഞായറാഴ്ച സമരത്തിനു നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാക്കളിലൊരാളായ നിക്കോള്‍ പഷിനിയാന്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.  ഇതിനു പിന്നാലെയാണ്  സൈനികര്‍ സമര രംഗത്തിറങ്ങിയത്.

RELATED STORIES

Share it
Top