അര്‍ബുദ്ദത്തെ പേടിക്കണം

ഫെബ്രുവരി 4    ലോക അര്‍ബുദ ദിനം

cancer1

മിശ്അല്‍
ന്ന് മനുഷ്യന് ഏറ്റവും ഭീഷണിയുയര്‍ത്തുന്ന രോഗങ്ങളിലൊന്നാണ് അര്‍ബുദം(cancer). മനുഷ്യശരീരത്തെ ഏതാണ്ട് 250 തരം കാന്‍സറുകള്‍ ബാധിക്കാമെന്നാണ് ശാസ്ത്രീയമായ കണ്ടെത്തല്‍. ശരീരകോശങ്ങളുടെ അസ്വാഭാവികവും അനിയന്ത്രിതവും ഉദ്ദേശ്യരഹിതവുമായ വളര്‍ച്ചയാണ് കാന്‍സര്‍. ലോകത്ത് പ്രതിവര്‍ഷം ഒരു കോടിയിലേറെ ആളുകള്‍ കാന്‍സര്‍ മൂലം മരിക്കുന്നു. അടുത്ത ഭാവിയിലും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവഹാനിക്കു കാരണം കാന്‍സര്‍ ആയിരിക്കുമെന്നാണ് പുതിയ പഠന റിപോര്‍ട്ടുകള്‍ പറയുന്നത്.
എനിക്കു കാന്‍സറുണ്ടോ? താഴെ പറയുന്ന ലക്ഷണങ്ങള്‍ ഒരാള്‍ക്കുണ്ടെങ്കില്‍ അത് അര്‍ബുദമാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവ കാന്‍സറിന്റെ ലക്ഷണങ്ങളാവണമെന്നു നിര്‍ബന്ധമില്ല. ഡോക്ടറെ കണ്ട് ചികില്‍സ നേടി രണ്ടാഴ്ചയ്ക്കു ശേഷവും ഈ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ തുടര്‍ന്ന് വിദഗ്ധ പരിശോധന ആവശ്യമാണ്.
1   ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രത്യേകിച്ചും വായില്‍)
2   വായ്ക്കുള്ളില്‍ കാണപ്പെടുന്ന വെളുത്ത പാട്
തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും. പുകവലിക്കാരില്‍ ഈ ലക്ഷണങ്ങള്‍ കൂടുതലായി കാണാം.
  ചുമയ്ക്കുമ്പോള്‍ രക്തം വരുക.
4    ശരീരത്തിലെ മറുക്, കാക്കപ്പുള്ളി,                 അരിമ്പാറ എന്നിവയുടെ വലുപ്പം, ആകൃതി, നിറം ഇവയിലുണ്ടാവുന്ന വ്യത്യാസങ്ങള്‍.്    മലമൂത്ര വിസര്‍ജനത്തിലുണ്ടാവുന്ന അസാധാരണമായ മാറ്റങ്ങള്‍. മലത്തിലോ മൂത്രത്തിലോ രക്തം, പഴുപ്പ് എന്നിവയുടെ സാന്നിധ്യം. മലമൂത്ര വിസര്‍ജന സമയത്ത് അസാധാരണമായ വേദന.
   സ്ത്രീകളില്‍ ശാരീരികബന്ധത്തിനു ശേഷം ഉണ്ടാവുന്ന രക്തസ്രാവം, മാസമുറ നിലച്ച സ്ത്രീകളില്‍ പിന്നീടുണ്ടാവുന്ന രക്തസ്രാവം.്    മാസമുറ സമയത്തല്ലാതെ              വരുന്ന അസാധാരണമായ            രക്തസ്രാവം.
   സ്തനങ്ങളില്‍ നിന്ന് അസാധാരണമായ സ്രവങ്ങളോ രക്തസ്രാവമോ വരുന്നത്.
7   ആവര്‍ത്തിച്ചുവരുന്ന ദഹനക്കേട്, ഭക്ഷണം ഇറക്കുമ്പോഴുള്ള വേദന, വയറിന് അണുബാധയൊന്നും ഇല്ലാത്തപ്പോഴുള്ള വയറുവേദന, ആഹാരമിറക്കാന്‍ ബുദ്ധിമുട്ട്.്
വിട്ടുമാറാത്ത ക്ഷീണം, ശരീരഭാരം അസാധാരണമായി കുറയുക, ശരിയായ പോഷകാഹാരം കഴിച്ചിട്ടും വിട്ടുമാറാത്ത വിളര്‍ച്ചയും രക്തക്കുറവും.

RELATED STORIES

Share it
Top