അര്‍ബുദരോഗിയെ ഹസന്‍ തിരുവനന്തപുരത്തെത്തിച്ചത് ഏഴുമണിക്കൂര്‍ കൊണ്ട്

കാസര്‍കോട്:  അര്‍ബുദ രോഗിയെ ആംബുലന്‍സില്‍ തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ എത്തിക്കാന്‍ റോഡില്‍ സുരക്ഷയൊരുക്കി പോലീസും നാട്ടുകാരും, ഒപ്പം എസ്‌കോര്‍ട്ടുമായി ആംബുലന്‍സുകളും. അര്‍ബുദ രോഗം ബാധിച്ച് മംഗഌരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാസര്‍കോട് പള്ളം സ്വദേശിയെയാണ് തിരുവനന്തപുരത്തെ കാന്‍സര്‍ സെന്ററില്‍ എത്തിക്കാന്‍ നാടൊന്നാകെ കൈകോര്‍ത്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ മംഗഌരു ആശുപത്രിയില്‍ നിന്നും ഉദുമ സിഎച്ച് സെന്ററിലെ ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോയത്. ആംബുലന്‍സ് െ്രെഡവര്‍ ഉദുമ മുക്കുന്നോത്തിലെ ഹസനും സഹായിയും രണ്ട് നഴ്‌സുമാരുമാണ് തീവ്രപരിചരണ ഉപകരണങ്ങളുള്ള ആംബുലന്‍സില്‍ പറന്നത്. ചെറുവത്തൂര്‍ വരെ കുണിയ ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, മറ്റു രണ്ട് സ്വകാര്യ ആംബുലന്‍സുകള്‍ പോലിസ്, ഡ്രൈവര്‍മാര്‍ എന്നിവര്‍  അനുഗമിക്കുകയും വഴിയിലെ ട്രാഫിക്ക് ബ്ലോക്കുകള്‍ നീക്കം ചെയ്യുകയും ചെയ്തു.  മറ്റു ജില്ലകളില്‍  പ്രദേശത്തെ ഡ്രൈവര്‍മാരും നാട്ടുകാരും പോലിസും ചേര്‍ന്ന് വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടറങ്ങി. അര്‍ധരാത്രിയോടെ തിരുവനന്തപുരത്തേക്ക് എത്തിക്കുകയായിരുന്നു.

RELATED STORIES

Share it
Top