അര്‍ധരാത്രി വിവാഹ സംഘത്തെ ആക്രമിച്ചു; 30 പേര്‍ക്കെതിരേ കേസ്‌

നാദാപുരം: വാണിമേല്‍ വയല്‍ പീടികയില്‍ സ്ത്രീകള്‍ മാത്രമുള്ള  വിവാഹ സംഘത്തെ അക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം.വേളം പുമുഖത്ത് നിന്ന് വാണിമേലിലെ വധു ഗൃഹത്തിലേക്ക് പോയി തിരിച്ചു വരികയായിരുന്ന സംഘത്തിന് നേരെ വയല്‍ പീടികയില്‍ വെച്ച് ഒരു സംഘം അക്രമം നടത്തിയെന്നാണ് പരാതി.
വാഹനത്തിന്റെ വാതില്‍ തുറന്ന് അകത്ത് കടന്ന സംഘം സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തുകയും ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു എന്നാണ് പരാതി. യാത്രക്കാരിയായ സ്ത്രീയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെ തിരെ ഐപിസി 354 വകുപ്പനുസരിച്ച് കേസ്സെടുത്തു.
അതേ സമയം അസമയത്ത് അത്യുച്ചത്തില്‍ വാഹനത്തില്‍ നിന്നും ശബ്ദ കോലാഹലമുണ്ടാക്കി യാത്ര ചെയ്തതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് പ്രദേശവാസികളും പറയുന്നു.

RELATED STORIES

Share it
Top