അര്‍ധരാത്രി മോക്ഡ്രില്‍; പരിഭ്രാന്തരായി നാട്ടുകാര്‍

നാദാപുരം: സൈറണുകള്‍ മുഴക്കി ചീറിപ്പാഞ്ഞെത്തിയ പോലീസ് വാഹനങ്ങള്‍, മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ എന്നിവരെ അര്‍ദ്ധരാത്രിയില്‍ തെരുവന്‍ പറമ്പിലെ റോഡില്‍ കണ്ടപ്പോള്‍ നാട്ടുകാരില്‍ ആശങ്കയും അമ്പരപ്പും.
സിപിഎം പ്രവര്‍ത്തകരുടെ കടകള്‍ അഗ്‌നിക്കിരയാക്കുകയും, ലീഗ് ഓഫീസിനുള്ളിലെ സ്—ഫോടനവും അരങ്ങേറിയ തെരുവന്‍ പറമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി റൂറല്‍ എസ് പി ജി ജയദേവിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് മോക്ഡ്രില്‍ നടത്തിയത്.
നാദാപുരം കണ്‍ട്രോള്‍ റൂം എസി ടി പി പ്രേമരാജന്റെ നേതൃത്വത്തിലാണ് നാദാപുരം, വളയം സ്റ്റേഷനുകളിലെ പോലീസുകാരും, ബൈക്ക് റൈഡേഴ്‌സ് ടീം,കണ്‍ട്രോള്‍ റൂമിലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ എന്നിവര്‍ മോക്ഡ്രില്ലില്‍ പങ്കെടുത്തത്. പതിവിലും കൂടുതല്‍ പോലീസുകാരെയും, മുതിര്‍ന്ന ഉദ്യോഗസ്ഥരെയും റോഡില്‍ കണ്ടതോടെ നാട്ടുകാര്‍ തടിച്ച് കൂടി. മോക്ഡ്രില്‍ ആണെന്ന് പറഞ്ഞതോടെയാണ് നാട്ടുകാരുടെ ആശങ്കയൊഴിഞ്ഞത്.
മേഖലയില്‍ എവിടെയെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സംഭവ സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തുകയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുമുള്ള പരിശീലനവുമാണ് പോലീസിന് നല്‍കിയത്. കൂടാതെ തെുവന്‍ പറമ്പില്‍ പോലീസിന്റെ അതീവ ജാഗ്രതയും മോക്ഡ്രില്‍ വെളിവാക്കി. നാദാപുരം സിഐ എം ആര്‍ ബിജു,എസ്‌ഐ എന്‍ പ്രജീഷ് എന്നിവരും മോക്ഡ്രില്ലില്‍ പങ്കെടുത്തു.കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് തെരുവന്‍ പറമ്പ് ലീഗ് ഓഫീസില്‍ ഉഗ്ര സ്—ഫോടനം നടന്നത്.സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രത്യേക സ്—ക്വാഡ് രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്.

RELATED STORIES

Share it
Top