അര്‍ജന്റീനയ്ക്ക് അഗ്നിപരീക്ഷ, ജയം തുടരാന്‍ ഫ്രാന്‍സ്


നിഷ്‌നി: ലോകകപ്പിലെ സമനിലക്കുരുക്കഴിച്ച് ജയിച്ചു തുടങ്ങാന്‍ അര്‍ജന്റീന ഇന്ന്  ക്രൊയേഷ്യക്കെതിരേ.ആദ്യ മല്‍സരത്തില്‍ ഐസ്‌ലന്‍ഡിനോട്  1-1 സമനില വഴങ്ങിയതും ഈ മല്‍സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റി പാഴാക്കിതയുമെല്ലാം മറന്ന് ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉറപ്പാക്കാനുറച്ചാവും നീലപ്പട ഇറങ്ങുക. അതേ സമയം ആദ്യ മല്‍സരത്തില്‍ നൈജീരിയയെ 2-0ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ക്രൊയേഷ്യ ഇറങ്ങുന്നത്.  അര്‍ജന്റീനന്‍ നിരയിലെ സൂപ്പര്‍ താരങ്ങള്‍ മികവിനൊത്ത് ഉയരാത്തതാണ് ടീമിന്റെ പ്രധാന തലവേദന. മെസ്സിക്കൊപ്പം സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ഡിബാല തുടങ്ങിയ കരുത്തുറ്റ താരനിര നീലപ്പടയ്ക്ക് കരുത്തുപകരാനുണ്ട്. മെസ്സിയിലേക്ക് അമിത സമ്മര്‍ദം നല്‍കാതെ തന്ത്രം മെനയാനാവും പരിശീലകന്‍ സാംപോളി ശ്രമിക്കുക.

ഫ്രാന്‍സ് - പെറുവിനെതിരേ
ഗ്രൂപ്പ് സിയില്‍ ജയം തുടരാന്‍ ഫ്രാന്‍സ് ഇന്ന് പെറുവിനെതിരേ. ആദ്യ മല്‍സരത്തില്‍ ആസ്‌ത്രേലിയയെ 2-1ന് തകര്‍ത്ത ഫ്രഞ്ച് വീര്യം പെറുവിനെതിരേയും ആവര്‍ത്തിച്ചാല്‍ ടീമിന് അനായാസം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
അതേ സമയം ആദ്യ മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങിയ പെറുവിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ജയം നിര്‍ണായകമാണ്.

RELATED STORIES

Share it
Top