അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് മഷരാനോ


കസാന്‍: പ്രീക്വര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീനന്‍ പ്രതിരോധനിര താരം ജാവിയര്‍ മസ്‌കരാനോ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സിനെതിരായ നിര്‍ണായക മല്‍സരത്തില്‍ മുഴുവന്‍ സമയവും കളിച്ചതിന് ശേഷമാണ് മഷരാനോ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2003ല്‍ ഉറുഗ്വേയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലൂടെ അര്‍ജന്റീനന്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച മഷരാനോ 147 മല്‍സരങ്ങളിലാണ് ടീമിനുവേണ്ടി ബൂട്ടുകെട്ടിയത്.
'അവസാന നിമിഷം വരെ ഞങ്ങള്‍ പോരാടി. തുടക്കത്തില്‍ തന്നെ പിഴച്ചെങ്കിലും ഞങ്ങള്‍ തിരിച്ചുവന്നു. പക്ഷേ അവരുടെ അതിവേഗ ഗോള്‍ശ്രമങ്ങളെല്ലാം ഞങ്ങളുടെ കളിയെ ബാധിച്ചു. ഈ തോല്‍വി തിരിച്ചുവരാനുള്ള കരുത്തുനല്‍കും. ഈ നിമിഷം മുതല്‍ ഞാന്‍ അര്‍ജന്റീനയുടെ ആരാധകന്‍ മാത്രമായിരിക്കും'-മഷരാനോ വിരമിക്കല്‍ പ്രഖ്യാപിച്ചു പറഞ്ഞു. 2007 മുതല്‍ 2010 വരെ ലിവര്‍പൂളിലും 2010 മുതല്‍ ബാഴ്‌സലോണയ്ക്ക് വേണ്ടിയും മഷരാനോ ബൂട്ടണിഞ്ഞിട്ടുണ്ട്.

RELATED STORIES

Share it
Top