അര്‍ജന്റീനയുടെ കഷ്ടകാലം തീരുന്നില്ല; സാംപോളിയുടെ ടീം ടെക്‌നിക്ക് ചോര്‍ന്നു

മോസ്‌കോ: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ കഷ്ടകാലം വിട്ടുമാറാതെ അര്‍ജന്റീന. സമനിലയ്ക്കും തോല്‍വിക്കും പിന്നാലെ ടീമിന്റെ മല്‍സരതന്ത്രങ്ങള്‍ ചോര്‍ന്നതാണു പുതിയ തലവേദന സൃഷ്ടിക്കുന്നത്.
26നു നൈജീരിയക്കെതിരായ നിര്‍ണായക മല്‍സരത്തിനു മുന്നോടിയായി പരിശീലനത്തിനെത്തിയ അര്‍ജന്റീനയുടെ ഗെയിം പ്ലാന്‍ അടങ്ങുന്ന ബുക്കിലെ വിവരങ്ങളാണു പുറത്തായത്. പരിശീലകന്‍ സാംപോളിയുടെ കൈയില്‍ ഇരിക്കുന്ന ബുക്കില്‍ കൃത്യമായി ടീമിന്റെ തന്ത്രങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ലയണല്‍ മെസ്സിയുടെ പൊസിഷനിലെ മാറ്റം ഉള്‍പ്പെടെ ടീമിന്റെ ഫോര്‍മേഷനും സബ്‌സിറ്റിറ്റിയൂഷനും എല്ലാം സംബന്ധിച്ച വിവരങ്ങള്‍ ഈ ബുക്കില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അവസാന മല്‍സരത്തില്‍ ക്രൊയേഷ്യയോട് 3-0ന് തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ പരിശീലകന്‍ സാംപോളിക്കെതിരേ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ടീമിന്റെ ഗെയിം പ്ലാന്‍ ചോര്‍ന്നത്.

RELATED STORIES

Share it
Top