അര്‍ജന്റീനയുടെ ഇതിഹാസം മെസ്സി തന്നെയെന്ന് സെര്‍ജിയോ റാമോസ്


മോസ്‌കോ: അര്‍ജന്റീനയുടെ ഇതിഹാസ താരം മറഡോളയല്ല അത് ലയണല്‍ മെസ്സിയാണെന്ന് സ്പാനിഷ് ടീം നായകന്‍ സെര്‍ജിയോ റാമോസ്. കളി മികവിന്റെ കാര്യത്തില്‍ മറഡോള മെസ്സിയേക്കാള്‍ പ്രകാശ വര്‍ഷം പിന്നിലാണെന്നും റാമോസ് പറഞ്ഞു. ഇന്നലെ രാത്രി ഇറാനെതിരായ മല്‍സരത്തിന് ശേഷമായിരുന്നു റാമോസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് താരം കൂടിയായ റാമോസിനേക്കാള്‍ മികച്ച പ്രതിരോധ നിര താരം അത്‌ലറ്റികോ മാഡ്രിഡിന്റെ ഡീഗോ ഗോഡിനാണെന്ന് മറഡോള പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു റാമോസിന്റെ പ്രതികരണം. റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഇറാനെതിരേ വിജയച്ചതോടെ സ്‌പെയിന്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.

RELATED STORIES

Share it
Top