അര്‍ജന്റീനന്‍ താരം ലൂക്കാസ് ബിഗ്ലിയ ബൂട്ടഴിച്ചു


കസാന്‍: അര്‍ജന്റീനയുടെ മധ്യനിര താരം ലൂക്കാസ് ബിഗ്ലിയയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സിനോട് തോറ്റ് ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തായതിന് പിന്നാലെയാണ് ബിഗ്ലിയ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമിലേക്ക് യുവതാരങ്ങള്‍ കടന്നുവരേണ്ടിയിരിക്കുന്നു. അതിന് വഴിമാറിക്കൊടുക്കേണ്ട സമയമായെന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബിഗ്ലിയ പറഞ്ഞു. അര്‍ജന്റീനയ്ക്ക് വേണ്ടി 58 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുള്ള താരമാണ് ബിഗ്ലിയ.

RELATED STORIES

Share it
Top