അരൂര്‍ സംഭവം: പോലിസ് നിലപാട് അംഗീകരിക്കാനാവില്ല- മുല്ലപ്പള്ളി

നാദാപുരം: അരൂര്‍, കല്ലുമ്പുറം മേഖലകളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികളെ പിടികൂടാതിരിക്കുന്ന പോലീസ് നിലപാട് അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി പറഞ്ഞു. നിഷ്പക്ഷമായി പ്രവര്‍ത്തിച്ച് നീതി ഉറപ്പാക്കേണ്ട പോലീസ് ആരുടെയൊക്കെയോ നിര്‍ദ്ദേശത്തിന് വഴങ്ങി പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമങ്ങളില്‍ പരുക്കേറ്റ സാദിഖ്,സായന്ത് എന്നിവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ പിടികൂടാത്തതിനാല്‍ അക്രമം ആവര്‍ത്തിക്കുകയാണ്. അക്രമങ്ങളെ തള്ളി പറയുന്നതിന് പകരം ന്യായീകരിക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നത്. മിടുക്കനായ വിദ്യാര്‍ഥിയെ ആക്രമിച്ച് കൈ ഒടിച്ച സംഭവം വേദനാജനകമാണ്. കുറ്റവാളികളാരായാലും അറസ്റ്റ് ചെയ്തത് നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം. പ്രതികള്‍ നേരത്തെ പല കേസിലും പ്രതികളായവരുമുണ്ട്. ക്രമിനല്‍ പശ്ചാത്തലമുള്ള ഇവരെ ഉടന്‍ പിടികൂടണം. ഒരു സമരത്തിലേക്ക് വലിച്ചിഴക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top