അരൂര്‍ പഞ്ചായത്തില്‍ വനിതാ പോലിസിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നില്ലെന്ന്അരൂര്‍: സ്ത്രീ സുരക്ഷയുടെ ഭാഗമായി അരൂര്‍ പഞ്ചായത്തില്‍ എത്തുന്ന വനിത പോലിസിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നില്ലെന്ന ആരോപണം ഉയര്‍ന്നു. ജനമൈത്രി പോലീസിന്റെ രണ്ടു വനിത പോലീസുകാരണ് എല്ലാ ചൊവ്വാഴ്ചയും പഞ്ചായത്തില്‍ എത്തുന്നത്. സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന പരാതികള്‍ ഇവിടെ അറിയിക്കുകയും ചര്‍ച്ചകളിലൂടെ പരിഹരിച്ച് തീര്‍പ്പാക്കുന്നതിനുമായാണ് ഈപദ്ധതി ആവിഷ്‌ക്കരിച്ചരിക്കരിച്ച് നടപ്പിലാക്കി വരുന്നത്.പഞ്ചായത്തുകളില്‍ എത്തുന്ന വനിത പോലീസിസ് പരാതികളുമൊയി എത്തുന്നവരുമായി സംസാരിക്കുകയും പരാതി പരിഹരിക്കുകയും ചെയ്യുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മറ്റുമായി ഒരു മുറി അനുവദിക്കണമെന്നുമാണ് നിയമം. എന്നാല്‍ പദ്ധതി ഏറെ ഗുണകരമാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറി വനിത പോലീസിന് ആവശ്യമായ യാതൊരു വിധ സഹായവും ലഭ്യമാക്കുവാന്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. ഇടതു പക്ഷം ഭരിക്കുന്ന അരൂര്‍ പഞ്ചായത്തില്‍ ജനോപകാരപ്രദമായി പലകാര്യങ്ങളും നടപ്പാക്കുവാന്‍ തീരുമാനിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പാക്കുവാന്‍ തയ്യാറാകുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ തന്നെ പറയുന്നു.രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് വനിത പോലീസിന്റെ പഞ്ചായത്ത് ഡ്യൂട്ടി. ഡ്യൂട്ടി കഴിയുന്നിടം വരെ പോലീസുകാര്‍ക്ക് ഒന്ന് ഇരിക്കുവാനുള്ള ഇടം പോലും നല്‍കാത്തതില്‍ പേലീസുകാര്‍ക്കിടയില്‍ വന്‍ അമര്‍ഷത്തിനും കാരണമായി മാറിയിരിക്കുകയാണ്.സര്‍ക്കാര്‍ തീരുമാനങ്ങളും പഞ്ചായത്ത് ഭരണ സമിതി എടുക്കുന്ന തീരുമാനങ്ങളും യഥാസമയം നടപ്പാക്കാതെ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്ന സമീപനമാണ് സെക്രട്ടറി സ്വീകരിച്ചു വരുന്നതെന്ന ആക്ഷേപവുമുണ്ട്. ഇദ്ദേഹത്തെ ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ചില സ്വാധീന ശക്തികളുടെ സ്വാധീനം ഉപയോഗിച്ച് ഇവിടെ തന്നെ തുടരുകയാണ് ചെയ്യുന്നത്.ഇതിന് മുന്‍പ് ഇദ്ദേഹം ഇരുന്ന പഞ്ചായത്തുകളിലും സര്‍ക്കാര്‍ വിരുദ്ധ നടപടകിള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് അരൂര്‍ പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നതെന്ന് പറയപ്പെടുന്നു. സെക്രട്ടറിക്കെതിരെ ശക്തമായ അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം ജനങ്ങള്‍ക്കിടയില്‍ നിന്നും ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ചില വന്‍ ശക്തികളുടെ കളിപ്പാവയായി പ്രവര്‍ത്തിക്കുന്ന സെക്രട്ടിറിയെ ഇവിടെ നിന്നും സ്ഥലം മാറ്റുകയോ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നു.

RELATED STORIES

Share it
Top