അരൂരില്‍ ഗുണ്ടാവിളയാട്ടം: പോലിസ് നിഷ്‌ക്രിയമെന്നു പരാതി

അരൂര്‍: അരൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ കല്ലറക്കല്‍  ജോസഫിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്.വീടിന്റെ ഉമ്മറത്ത് വച്ചിരുന്ന  സ്‌ക്കൂട്ടര്‍ അടിച്ചു പൊളിച്ച ശേഷം വീടിനോട് ചേര്‍ന്നുള്ള സിറ്റൗട്ടില്‍ പിടിപ്പിച്ചിരുന്ന ടൈലുകള്‍ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്തു.
ജനല്‍ ചില്ലുകള്‍ തല്ലി പൊളിക്കുകയും വാതല്‍ തല്ലി പൊളിക്കുകയും മുറ്റത്ത് നിന്നിരുന്ന വാഴയും മറ്റു ചെടികളും വെട്ടി നശിപ്പിക്കുകയും ചെയ്തു.  വൈകിട്ട് ജോസഫും മകന്‍ സ്റ്റെ ജോയും കൂടി സ്‌ക്കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍ വീടിന് സമീപമുള്ള റോഡില്‍ മദ്യപിച്ച് നിന്നിരുന്ന അഞ്ച് അംഗസംഘം സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി വണ്ടി ആവശ്യപ്പെടുകയും അതിന് വിസമ്മതിച്ചതിനാല്‍ സംഘത്തിലൊരാള്‍ വണ്ടിയുടെ തിക്കോല്‍ ഊരി എടുക്കുകയും  ചെയ്തു.
ഈ വിവരം പോലീസില്‍ അറിയിക്കുമെന്ന് പറഞ്ഞതിന്റെ പ്രതികാരമാണ് ആക്രമണത്തില്‍ കലാശിച്ചത്.പ്രതികള്‍ കണ്ടാലറിയാവുന്നവരാണെന്ന് ജോസഫ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുറച്ചു നാളുകളായി അരൂരിന്റെ ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും ഇടവഴികളിലും കഞ്ചാവ് ,മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ തമ്പടിക്കുന്നത് പതിവാക്കിയിട്ടുണ്ട്.പല റോഡുകളിലും ഇടവഴികളിലൂടെയും സന്ധ്യ മയങ്ങിയാല്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അരൂര്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായതിനാല്‍ മയക്കുമരുന്ന് സംഘം തലപൊക്കാന്‍ സാധിച്ചില്ല. പോലീസിന്റെ മെല്ലേ പോക്ക് തുടരുന്നത്മയക്കുമരുന്ന് ലോബികള്‍ പോലീസി നിഷ്‌ക്രിയത്വമാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു .മയക്ക് മരുന്ന് ഗുണ്ടാ മാഫിയ തഴച്ച് വളരാന്‍ ഇടയാക്കിയതില്‍ ജനങ്ങള്‍ ആശങ്കയിലാണ്.

RELATED STORIES

Share it
Top