അരുവിക്കര ജലസംഭരണിയില്‍ ജലനിരപ്പ് കുറയുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്ന അരുവിക്കര ജലസംഭരണിയില്‍ ജലനിരപ്പ് കുറയുന്നു. വെള്ളം സംഭരിക്കാന്‍ 48 ഹെക്ടറോളം സ്ഥലമാണുള്ളത്. അതില്‍ പകുതിയില്‍ താഴെ മാത്രമാണ് ഇപ്പോഴത്തെ ജലനിരപ്പ്. മഴക്കാലം പിന്നിട്ടതോടെ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ തുടങ്ങി. ഒരു മാസം മുമ്പുണ്ടായ ശക്തമായ മഴയില്‍ പലയിടങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഡാമില്‍ കെട്ടിക്കിടക്കുകയാണ്. ചെളിനിറഞ്ഞ ഡാമില്‍ കാടു പടര്‍ന്നിട്ടുമുണ്ട്.  ഈ അവസ്ഥ തുടര്‍ന്നാല്‍ താമസിക്കാതെ തലസ്ഥാനനഗരിയില്‍ ശുദ്ധജലക്ഷാമം രൂക്ഷമായേക്കും. അരുവിക്കര ജലസംഭരണി വൃത്തിയാക്കാന്‍ പണം അനുവദിച്ചെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അനുബന്ധ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.

RELATED STORIES

Share it
Top