അരുവിക്കരയില്‍ പുതിയ പാലം: സര്‍വേ നടപടികള്‍ ആരംഭിച്ചു

നെടുമങ്ങാട്: അരുവിക്കര ഡാമിനു കുറുകെ പുതിയ പാലം നിര്‍മ്മിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി സര്‍വേ നടപടികള്‍ ആരംഭിച്ചതായി കെഎസ് ശബരീനാഥന്‍ എംഎല്‍എ അറിയിച്ചു. സര്‍വ്വേ നടപടികളും മണ്ണ് പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം പാലത്തിന്റെ ഡിസൈനും വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കി തുക അനുവദിക്കുന്നതിനായി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു.
ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവും സ്ഥിതി ചെയ്യുന്ന ഇവിടെ നിലവിലെ പാലത്തിന് വീതി കുറവായതിനാല്‍ പുതിയപാലം വേണമെന്ന് നേരത്തെ നിയമസഭയില്‍ സബ്മിഷനിലൂടെ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്തെ വളരെ പഴക്കം ചെന്ന തൂണുകളില്‍ 1980 കാലഘട്ടങ്ങളില്‍ നിര്‍മിച്ച പാലമാണ് നിലവിലുള്ളത്.

RELATED STORIES

Share it
Top