അരുന്ധതി റായിയെ മനുഷ്യ കവചമാക്കി ഉപയോഗിക്കണം;പരേഷ് റാവലിന്റെ ട്വീറ്റ് വിവാദമാകുന്നുന്യൂഡല്‍ഹി: എഴുത്തുകാരി അരുന്ധതി റായിക്കെതിരെയുള്ള ലോക്‌സഭാംഗം പരേഷ് റാവലിന്റെ ട്വീറ്റ് വിവാദമാകുന്നു. 'കല്ലേറ് നടത്തിയ ആളെ സൈനിക ജീപ്പിന് മുന്നില്‍ കെട്ടിയിടുന്നതിന് പകം അരുന്ധതി റായിയെ കെട്ടിയിടണം'എന്നായിരുന്നു റാവലിന്റെ ട്വീറ്റ്.കഴിഞ്ഞമാസം കശ്മീരില്‍ കല്ലേറിനെ തടുക്കുന്നതിനെന്ന പേരില്‍ യുവാവിനെ സൈനിക ജീപ്പിന് മുന്നില്‍ കെട്ടിയിട്ട സംഭവത്തെ ഉദ്ധരിച്ചായിരുന്നു റാവലിന്റെ ട്വീറ്റ്.
റാവലിന്റെ ട്വീറ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം കശ്മീരി യുവാവിനെ സൈനിക ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് യാത്രചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായതോടെ സൈന്യത്തിന് ക്ലീസ് ചിറ്റാണ് ലഭിച്ചത്.

RELATED STORIES

Share it
Top