അരി കഴുകിയ വെള്ളം വെയിലത്ത് വെച്ചപ്പോള്‍ പ്ലാസ്റ്റിക്കായി

കടയ്ക്കല്‍: അരി കഴുകിയ വെള്ളം വെയിലത്ത് വെച്ചപ്പോള്‍ പ്ലാസ്റ്റിക്കായി. ചിതറ ഗവ. എല്‍പിഎസിന് സമീപം നന്ദനത്തില്‍ മധുസൂദനന്‍ വാങ്ങിയ അരി കഴുകിയ വെള്ളമാണ് പ്ലാസ്റ്റിക്കായി മാറിയത്. ചിതറ ജങ്ഷനിലെ കടയില്‍ നിന്നാണ് കിലോഗ്രാമിന് 38 രൂപ വിലയക്ക് 30 കിലോ വെള്ള അരി വാങ്ങിയത് .ഇതില്‍ ഇരുപത് കിലോയോളം ഉപയോഗിച്ചു. കഴിഞ്ഞ ദിവസം അടുപ്പിന്റെ ചുവട്ടില്‍ വെച്ചിരുന്ന അരി കഴുകിയ വെള്ളം പ്ലാസ്റ്റിക്കായി രൂപം മാറിയത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നും അരിയൂറ്റി വെള്ളം വെയിലത്ത് വെച്ചപ്പോള്‍ പ്ലാസ്റ്റിക് പേപ്പറാായി മാറുകയായിരുന്നെന്ന് മധുസൂദനന്‍ പറയുന്നു. വിവരം കടയുടമയോട് പറഞ്ഞെങ്കിലും നല്‍കിയ അരി ഏത് കമ്പനിയുടേതാണെന്ന് പറയാന്‍ തയ്യാറായില്ല. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മധുസൂദനന്‍.

RELATED STORIES

Share it
Top