അരിയില്‍ പ്ലാസ്റ്റിക്; 16 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്തിരുവനന്തപുരം: വിപണിയില്‍ ലഭ്യമായ അരിയിലും പഞ്ചസാരയിലും പ്ലാസ്റ്റിക് കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധനകള്‍ ആരംഭിച്ചു. 73 കേന്ദ്രങ്ങളില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 17,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. അരിയുടെയും പഞ്ചസാരയുടെയും 51 സാംപിളുകള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അരി ഉല്‍പാദന കേന്ദ്രങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍, മൊത്തവിതരണക്കാര്‍, പായ്ക്കിങ് കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും പൊതുജനങ്ങള്‍ ആശ്രയിക്കുന്ന പൊതുവിപണികളിലും 24 വരെ പരിശോധനാ റെയ്ഡുകള്‍ തുടരാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഡോ. നവ്‌ജ്യോത് ഖോസ ഐഎഎസ് ഉത്തരവിട്ടു.

RELATED STORIES

Share it
Top