അരിമണിയേക്കാള്‍ ചെറിയ കംപ്യൂട്ടറുമായി ഗവേഷകര്‍

മിഷിഗണ്‍: അരിമണിയേക്കാള്‍ ചെറിയ കംപ്യൂട്ടറുമായി യുഎസ് മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. 0.3 മില്ലീമീറ്റര്‍ മാത്രമാണ് കംപ്യൂട്ടറിന്റെ വലുപ്പമെന്ന് ഗവേഷകര്‍ അറിയിച്ചു. കണ്ണു പരിശോധനയ്ക്കും കാന്‍സര്‍ നിരീക്ഷിക്കാനും ചികില്‍സിക്കാനും സഹായിക്കുന്ന ഈ കംപ്യൂട്ടര്‍ എണ്ണസംഭരണികള്‍ നിരീക്ഷിക്കാനും കണ്ണുകള്‍ക്കുള്ളിലെ സമ്മര്‍ദം അറിയാനും വരെ ഉപകാരപ്രദമാണ്.
ശരീരോഷ്മാവില്‍ സംഭവിക്കുന്ന നേരിയ വ്യതിയാനം പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്ന തരത്തിലാണ് കംപ്യൂട്ടറിന്റെ നിര്‍മാണമെന്നും 0.1 ഡിഗ്രി സെല്‍ഷ്യസിന്റെ വ്യത്യാസം പോലും കൃത്യമായി കണ്ടെത്താന്‍ പ്രാപ്തമാണ് ഈ കുഞ്ഞന്‍ കംപ്യൂട്ടറെന്നുമാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.റാം, ഫോട്ടോവോള്‍ടെയ്ക്‌സ് എന്നിവയ്‌ക്കൊപ്പം പ്രൊസസറുകളും വയര്‍ലെസ് ട്രാന്‍സ്മിറ്ററുകളും റിസീവറുകളും കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ കൈമാറാന്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന റേഡിയോ ആന്റിന ഘടിപ്പിക്കാന്‍ തക്ക വലുപ്പം ഇല്ലാത്തതിനാല്‍ തന്നെ വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനും വിസിബിള്‍ ലൈറ്റ് ആണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top