അരിക്കുളത്ത് വീണ്ടും വീടിന് നേരെ ബോംബേറ്

അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ കാളിയത്ത് മുക്കില്‍ പാളപ്പുറത്തുമ്മല്‍ സിദ്ദീഖിന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ അര്‍ധരാത്രിയാണ്  സ്റ്റീല്‍ ബോംബെറിഞ്ഞത്. വീടിന്റെ ഭിത്തിക്കും ചുമരുകള്‍ക്കും പൊട്ടിത്തെറിയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊട്ടാതെ കിടന്ന ഒരു സ്റ്റീല്‍ ബോംബ് വീടിന്റെ വരാന്തയില്‍ നിന്നും മേപ്പയ്യൂര്‍ പോലിസ് കണ്ടെടുത്തു.
കാളിയത്ത് മുക്കില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍  അന്‍ഷാദിന്റെ വീടിന് നേരെ ഇന്നലെ നടന്ന സ്റ്റീല്‍ ബോംബാക്രമണത്തില്‍ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിന്പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും നാട്ടില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെടണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇസ്മയില്‍ കമ്മന, വി കുഞ്ഞമ്മത്, കെ അബദുല്‍ഹമീദ് സംസാരിച്ചു.

RELATED STORIES

Share it
Top