അരവണ പ്ലാന്റിന്റെ മലിനജല പൈപ്പ് പൊട്ടിയൊലിക്കുന്നു

പന്തളം: വലിയ കോയിക്കല്‍ ക്ഷത്രത്തിലെ അപ്പം അരവണ പ്ലാന്റിന്റെ ഭിത്തിയിലൂടെ സ്ഥാപിച്ചിരിക്കുന്ന മലിനജല പൈപ്പ് പൊട്ടി ഒലിക്കുന്നതായി പരാതി.  ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യാനുള്ള അപ്പം അരവണ തയ്യാര്‍ ചെയ്യുന്ന കെട്ടിടത്തിന്നോട് ചേര്‍ന്നുള്ള പൈപ്പ്  പൊട്ടിയാണ്  മലിന ജലം ഒലിക്കുന്നത്.  അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കുളിക്കടവില്‍ നിന്നും ക്ഷേത്രത്തിലേക്കു ഭക്തജനങ്ങള്‍ കടന്നു പോകുന്ന നടപ്പാതയിലേക്കു  ഒഴുകിയിറങ്ങുന്ന മലിനജലത്തിലൂടെ വേണം ക്ഷേത്രത്തില്‍ എത്താന്‍ എന്നത് വലിയ ആരോപണത്തിനും ഇടയാക്കിയിട്ടുണ്ട്. ആരോഗ്യ ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറും ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തത് ഭക്തജനങ്ങളെ ദുരിത്തിലാക്കിയിരിക്കുകയാണ്.

RELATED STORIES

Share it
Top