അരനൂറ്റാണ്ട് കാലത്തെ ഫോട്ടോ ജേണലിസ്റ്റ് ജീവിതവുമായി നിക്ക് ഉട്ട്

തിരുവനന്തപുരം: ഇന്റര്‍നാഷനല്‍ പ്രസ്‌ഫോട്ടോ ഫെസ്റ്റിവല്‍ കേരള രണ്ടാം എഡിഷന്റെ ഭാഗമായി ലോകപ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് പുലിറ്റ്‌സര്‍ പ്രൈസ് ജേതാവ് നിക്ക് ഉട്ട് ഇന്നു വൈകീട്ട് ആറിന് ടാഗൂര്‍ സെന്റിനറി ഹാളില്‍ സംസാരിക്കും.
പരിമിതമായ സാങ്കേതികസംവിധാനങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് വിയറ്റ്‌നാം യുദ്ധഭൂമിയില്‍ നിക്ക് ഉട്ട് നടത്തിയ ഫോട്ടോ ജേണലിസത്തിന്റെ നേര്‍ക്കാഴ്ചകള്‍ അദ്ദേഹം തയ്യാറാക്കിയ ഫോട്ടോ പ്രസന്റേഷനിലൂടെ അവതരിപ്പിക്കും. നാപാം ബോംബാക്രമണത്തിന്റെ ക്രൂരതകള്‍ തുറന്നുകാട്ടുന്ന ചിത്രങ്ങളാണ് നിക്ക് ഉട്ട് പകര്‍ത്തിയത്.
ഖമര്‍റൂഷ് യുദ്ധഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍, എലിസബത്ത് രാജ്ഞിയോടൊപ്പമുള്ള ചിത്രങ്ങള്‍,  നാപാം ബോംബാക്രമണത്തി ല്‍ പൊള്ളലേറ്റ ശരീരവുമായി നഗ്‌നയായി ഓടിയ കിം ഫുക് എന്ന പെണ്‍കുട്ടിയെ പകര്‍ത്തിയതിന്റെ അനുഭവങ്ങള്‍ എന്നിവ നിക് ഉട്ട് പ്രസന്റേഷനില്‍ പരാമര്‍ശിക്കും.

RELATED STORIES

Share it
Top