അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

വടകര: റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പനക്കിടയില്‍ യുവാവ് അറസ്റ്റില്‍. പയ്യോളി തെക്കേ കാഞ്ഞിരോളി വീട്ടില്‍ സന്തോഷ്(40) നെയാണ് വടകര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ ജയരാജും സംഘവും അറസ്റ്റ് ചെയ്തത്. വടകര റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സ്‌കൂട്ടറിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.
വാഹനത്തിലുണ്ടായിരുന്ന അര കിലോ കഞ്ചാവും, കെ എല്‍ 56 ക്യൂ 1247 സ്‌കൂട്ടറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളിലും സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരനാണ് പ്രതിയെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top