അയ്യൂബ് വധശ്രമംഏഴ് ആര്‍എസ്എസുകാര്‍ക്കെതിരേ കേസ്‌

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത് വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കണ്ണവം പോലിസ് വധശ്രമത്തിനു കേസെടുത്തു.
കണ്ണവം ലത്തീഫിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ കണ്ണവം പുതിയപുരയില്‍ അയ്യൂബി(22)നെയാണ് സ്‌കൂള്‍ വാന്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പിച്ചത്.
വിദ്യാര്‍ഥികളെ ഇറക്കി മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുനിര്‍ത്തി മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് ആക്രമിച്ചത്. ഇരുകൈകള്‍ക്കും കാലിനും വെട്ടേറ്റ അയ്യൂബ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൈക്കും കാലിനും അടിയന്തിര ശസ്ത്രക്രിയ നടത്തി.
ഒരാഴ്ച മുമ്പും അയ്യൂബിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു. അതേസമയം പ്രതികളെ കണ്ടെത്താനായി ശ്രമം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി സി റസാഖ്, സെക്രട്ടറി ഷമീര്‍ നെല്ലൂന്നി, വൈസ് പ്രസിഡന്റ് എ വി മുനീര്‍, നിസാമുദ്ദീന്‍ കണ്ണവം നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു.

RELATED STORIES

Share it
Top