അയ്യൂബിന്റെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായം വേണം

കന്യപ്പാടി: വാഹനാപകടത്തില്‍ അബോധാവസ്ഥയില്‍ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ചികില്‍സക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.
ഒരു മാസത്തോളമായി ഐസിയുവില്‍ അബോധാവസ്ഥയില്‍ കഴിയുന്ന 38കാരനായ അയ്യൂബിനെ അപകടം മാടി വിളിച്ചത് ഞെട്ടലോടെയാണ് നാട് ഏറ്റടുത്തത്. കുമ്പളയില്‍ നിന്നും വീട്ടിലേക്കുള്ള ബൈക്ക് യാത്രക്കിടെ നീര്‍ച്ചാലിന് സമീപം റോഡിലെക്ക് കയറിയ മണ്ണ്മാന്തിയന്ത്രം ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ അയ്യൂബിന്റെ കഴുത്തിന് മീതെ ചതഞ്ഞു ഗുരുതര നിലയില്‍ പരിക്കേറ്റത്.
മെയ് 26ന് ഉച്ചക്കാണ് അപകടം. നീണ്ട ചികില്‍സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെടുക്കാനാകുമെന്ന് ഡോക്ടര്‍മാരുടെ ഉറപ്പോടെ ചികില്‍സ തുടരുന്നത്. കടം വാങ്ങിയും പലരുടെ സഹായം കൊണ്ടും 12 ലക്ഷത്തോളം രൂപ ഇതിനകം ചെലവായി. നാല് മക്കളില്‍ മൂന്ന് പേരും പെണ്‍കുട്ടികളാണ്. ബാങ്ക് വായ്പ ഉള്‍പെടെ 10 ലക്ഷത്തിലെറെ കടബാധ്യത നേരത്തെ തന്നെ ഉണ്ട്.
കന്യപ്പാടിയില്‍ ബേക്കറി കട നടത്തി ഉപജീവനം നടത്തിവരികയായിരുന്നു. അയ്യൂബിന്റെ ചികില്‍സക്കായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപീകരിച്ചു. കനറ ബാങ്ക് ബദിയടുക്ക ശാഖയില്‍ അക്കൗണ്ട് തുടങ്ങി. അ/രചീ: 4489101004873, കഎടഇ ഇീറല ഇചഞആ 0004489. ഫോണ്‍:9048246666, 9349864566.

RELATED STORIES

Share it
Top