അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം

എരുമേലി: അടച്ചിട്ടിരുന്ന കടയിലേക്ക് സ്‌കോര്‍പിയോ കാര്‍  ഇടിച്ചു കയറി അപകടം. വാഹനത്തിലുണ്ടായിരുന്ന അയ്യപ്പഭക്തര്‍ക്കാര്‍ക്കും പരിക്കുകളില്ല. ഇന്നലെ  പുലര്‍ച്ചെയാണ് സംഭവം. എരുമേലി പേട്ടക്കവലയില്‍ പെട്രോള്‍ ബങ്കിന് എതിര്‍വശത്തെ പടുത, പന്തല്‍ സാധനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന എംഎസ്എ  കടയിലേക്കാണ് കാര്‍ ഇടിച്ചുകയറി അപകടമുണ്ടായത്.
ബംഗളൂരു സ്വദേശികളായ അയ്യപ്പഭക്തരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവിങ്ങിനിടെ  ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നു പറയുന്നു. കടയുടെ മുന്‍വശം തകര്‍ന്നു. രാത്രിയില്‍ കട അടച്ചിട്ടിരുന്നതിനാല്‍ കടയില്‍ ആരുമുണ്ടായിരുന്നില്ല. അപകട ദൃശ്യങ്ങള്‍ ജെ ഫോര്‍ എസ് എന്ന സ്ഥാപനത്തിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. സ്‌കോര്‍പിയോ കാര്‍ അമിതവേഗതയില്‍ കടയിലേക്ക് ഇടിച്ചു കയറുന്നതാണ് ദൃശ്യത്തിലുള്ളത്. ഡ്രൈവര്‍ ഉറങ്ങിയതാണ് നിയന്ത്രണം തെറ്റി അപകടമായതെന്നു കാമറയിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. എതിരെ വാഹനങ്ങള്‍ വരാതിരുന്നതും കടയില്‍ ആരുമില്ലാതിരുന്നതും വന്‍ അപകടം ഒഴിവാക്കി. തകര്‍ന്ന കടയുടെ ഉടമക്ക് തീര്‍ത്ഥാടകര്‍ നഷ്ടപരിഹാരം നല്‍കി.

RELATED STORIES

Share it
Top