അയ്യപ്പനെതിരേ മോശം പരാമര്‍ശം: ലുലു ജീവനക്കാരനെ പിരിച്ചുവിട്ടു

അബൂദബി: സാമൂഹിക മാധ്യമങ്ങളിലൂടെ സ്വാമി അയ്യപ്പനെതിരേ മോശം പരാമര്‍ശം നടത്തിയ ലുലു ഗ്രൂപ്പ് ജീവനക്കാരനെ മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ലുലു റിയാദ് ഹൈപര്‍ മാര്‍ക്കറ്റ് ജീവനക്കാരനും ആലപ്പുഴ സ്വദേശിയുമായ ദീപക് പവിത്രനെയാണ് പിരിച്ചുവിട്ടതെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫിസര്‍ നന്ദകുമാര്‍ നായര്‍ അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാവുന്ന ദുഷ്പ്രവണതകള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന ലുലു ഗ്രൂപ്പിന്റെ കര്‍ശന നിലപാടാണ് നടപടിക്ക് കാരണമെന്നും നന്ദകുമാര്‍ നായര്‍ അറിയിച്ചു. കേരളത്തിലെ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമര്‍ശത്തില്‍ സൗദി അറേബ്യയിലെ ജീവനക്കാരനെ ലുലു ഗ്രൂപ്പ് നേരത്തേ പുറത്താക്കിയിരുന്നു.

RELATED STORIES

Share it
Top