അയിത്തത്തെ തുടച്ചു മാറ്റണം: സാമൂഹിക സമത്വ മുന്നണികൊല്ലം: അയിത്തത്തെ കേരളത്തില്‍ നിന്നും പൂര്‍ണമായും തുടച്ചു മാറ്റാന്‍  പ്രക്ഷോഭം ആരംഭിക്കാന്‍ സാമൂഹിക സമത്വ മുന്നണി (എസ്എസ്എം)സംസ്ഥാന നേതൃസമ്മേളനം തീരുമാനിച്ചു. അയിത്തം ഇന്നും പ്രകടമായി നിലനില്‍ക്കുന്ന പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഒന്നാംഘട്ട സമരം. 19ന് പാലക്കാട് ജില്ലാ കലക്ടറേറ്റിന് മുന്നില്‍ കൂട്ടധര്‍ണയും 28ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തും. പട്ടികജാതിയിലെ ഏറ്റവും പിന്നണിയില്‍ കഴിയുന്ന ചക്ലിയര്‍ സമുദായത്തെ അയിത്തത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നവര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കാത്തത് പ്രാകൃത നടപടിയാണെന്ന് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത സാമൂഹിക സമത്വ മുന്നണി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. മുന്നണി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്  പി രാമഭദ്രന്‍ അധ്യക്ഷത വഹിച്ചു.  രക്ഷാധികാരി വി ദിനകരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് കുട്ടപ്പന്‍ ചെട്ടിയാര്‍, വിവിധ അംഗ സംഘടനകളെ പ്രതിനിധീകരിച്ച് സുഭാഷ് ബോസ്, എ കുമരസ്വാമി, വി വി കരുണാകരന്‍, പയ്യന്നൂര്‍ ഷാജി, പി പി നാരായണന്‍, ജഗതി രാജന്‍, ടി ജി ഗോപാലകൃഷ്ണന്‍ നായര്‍, കിളികൊല്ലൂര്‍ രംഗനാഥ്, സി വിജയന്‍പിള്ള  സംസാരിച്ചു.

RELATED STORIES

Share it
Top