അയല്‍വാസിയെ വെട്ടികൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

[caption id="attachment_224899" align="aligncenter" width="560"] ബിജു[/caption]

കൊല്ലം:കൊല്ലം കടയ്ക്കലില്‍ അല്‍വാസിയെ വെട്ടി കൊന്നശേഷം ദമ്പതികള്‍ ആത്മഹത്യചെയ്തു. പഴവൂര്‍ക്കോണം കളരിക്ഷേത്രത്തിന് സമീപം കഴക്കുംകരവീട്ടില്‍ ബിജു(38)ആണ് കൊല്ലപ്പെട്ടത്. ദമ്പതികളായ കിഴക്കുംകര വീട്ടില്‍ വിജയകുമാര്‍(55), ഭാര്യ ഇന്ദിര(40) എന്നിവരെ വീടിനുള്ളില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി.
വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളിയായ ബിജുവും ക്രഷര്‍ ജീവനക്കാരനായ വീജയകുമാറും തമ്മില്‍ നേരത്തെ ശത്രുതയിലായിരുന്നു. മുമ്പ് പലതവണ ഇവര്‍ തമ്മില്‍ സംഘര്‍ഷം നടന്നിട്ടുണ്ട്.
വെള്ളിയാഴ്ച മദ്യപിച്ചെത്തിയ ബിജുവും വിജയകുമാറും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ബിജു വെട്ടേറ്റ് മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം വിജയകുമാറും ഭാര്യയും വീടിനുള്ളില്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നു.
മടത്തറ സ്വദേശിയായ വിജയകുമാറും  ഭാര്യയും പത്ത് വര്‍ഷം മുമ്പാണ് പഴവൂര്‍കോണത്ത് താമസമാക്കിയത്. കുട്ടികളില്ലാത്ത ഇവര്‍ അയല്‍ക്കാരുമായി അത്ര അടുപ്പത്തിലായിരുന്നില്ല.
ശരണ്യയാണ് കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യ. ശ്രീക്കുട്ടന്‍, ശ്രീക്കുട്ടി എന്നിവര്‍ മക്കളാണ്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top