അയല്‍വാസിയുടെ കിണറ്റില്‍ വിഷം കലക്കി; ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍

ഉരുവച്ചാല്‍: നീര്‍വേലിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുകിണറ്റില്‍ കരിഓയിലും വിഷാംശവും ഒഴിച്ച് മലിനമാക്കിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അയല്‍വാസി കൂടിയായ നീലഞ്ചേരി സുധാകരന്റെ വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തിയതിനാണ് നീര്‍വേലി കുനിയില്‍ ഹൗസില്‍ കെ പി ബാലകൃഷ്ണനെ(70) പോലിസിന്റെ അറസ്റ്റ് ചെയ്തത്.
മാണ്ടാട്ടിടം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റാണ് സുധാകരന്‍. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാര്‍ വെള്ളമെടുക്കാന്‍ പോയ സമയമാണ് കിണറിന് സമീപം കരി ഓയില്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കിണറ്റിലെ വെള്ളത്തിന് നിറവ്യത്യാസവും മണവും ശ്രദ്ധയില്‍പെട്ടു. ഉടന്‍ കുത്തുപറമ്പ് പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് വീട്ടിലെത്തി.
വീട്ടില്‍ സ്ഥാപിച്ച സിസിടിവി പരിശോധിച്ചപ്പോഴാണ് സമീപത്തെ വീട്ടിലെ കെ ടി ബാലകൃഷ്ണനാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്. സുധാകരന്റെ പരാതിയിലാണ് ബാലകൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇതിന് മുമ്പ് മൂന്ന് തവണ ഇതേ വീടിന് നേരെ അതിക്രമം നടന്നിരുന്നു. കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ചും കരി ഓയില്‍ ഒഴിച്ചും വീട്ടുപടിക്കല്‍ റീത്ത് വച്ച സംഭവം കൂടി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടില്‍ കാമറ സ്ഥാപിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ തെളിവായതോടെ പ്രദേശത്ത് രാഷ്ട്രീയ അക്രമത്തിനുള്ള ശ്രമത്തിനും കൂടിയാണ് തടയിടാനായത്.

RELATED STORIES

Share it
Top