അയല്‍വാസിയായ പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം
kasim kzm2018-03-13T09:26:42+05:30
കഴക്കൂട്ടം: അയല്‍വാസിയുമായുള്ള തര്‍ക്കത്തിനിടെ വീട്ടമ്മയെ കുത്തി കൊന്ന പ്രതിക്ക് വേണ്ടിയുള്ള കഠിനംകുളം പോലിസിന്റെ തിരച്ചില്‍ ഊര്‍ജിതമാക്കി. ഞയറാഴ്ച രാത്രി എട്ടോടെ മകനും അയല്‍വാസിയുമായും നടന്ന അടിപിടിക്കിടെ കഠിനംകുളം വെട്ടുതുറ സിത്താരയില്‍ വിക്ടറുടെ ഭാര്യ ജെറ്റ്റൂട് വിക്ടറാ(42)ണ്്് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അയല്‍വാസിയായ ബിജുവിനെ പോലിസ് പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രതി ഇതിനകം പോലിസ് വലയിലായതായി സൂചനയുണ്ട്്. കൊല്ലപ്പെട്ട ജെറ്റ്റൂട്ടിന്റെ മകന് വിജിത്തും ബിജുവും ഏറെ നാളായി ശത്രുതയിലായിരുന്നു. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് വിജിത്തും ബിജുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെറിയ രീതിയില്‍ അടിപിടിയും നടന്നിരുന്നു. ഇത് സംബന്ധിച്ച് കഠിനംകുളം പോലിസില്‍ ഇരുവരും പരാതി നല്‍കിയിരുന്നു. ഞയറാഴ്ച രാത്രി എട്ടോടെ ബിജു വിജിത്തിന്റെ വീട്ടിനു മുന്നിലെത്തി അസഭ്യവര്‍ഷം നടത്തുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു.
സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ജെറ്റ്റൂട് മകനെ പിടിച്ചു മാറ്റാനെത്തിയ സമയത്താണ് ജെറ്റ് റൂടിന്റെ കഴുത്തില്‍ ബിജുവിന്റെ കുത്തേറ്റത്്. നാട്ടുകാര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കായതിനാലും കത്തി കഴുത്തില്‍ തറച്ചിരുന്നതിനാലും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജിലെത്തുമ്പോഴേക്കും അമിതമായ രക്തസ്രാവം മൂലം ജറ്റ്റൂട് മരിച്ചിരുന്നു. അടിപിടിക്കിടെ മകന് വിജിത്തിന്റെ(21) തലക്ക് പരിക്കേറ്റിരിന്നു. ഇയാല്‍ ആശുപത്രിയില്‍ ചികില്സയിലാണെണ് പോലിസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ജെറ്റ് റൂടിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ഭര്‍ത്താവ് വിക്ടര്‍ ഇന്നെത്തിയതിന് ശേഷം വെട്ടുതുറ ഇടവകയില്‍ സംസ്കരിക്കും. ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്തു തെളിവെടുപ്പ് നടത്തി.