അയര്‍ലന്‍ഡ്, അഫ്ഗാനിസ്താന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എട്ടിന് പ്രഖ്യാപിക്കുംന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം എട്ടിന് പ്രഖ്യാപിക്കും. അഫ്ഗാനിസ്താനെതിരേ ടെസ്റ്റ് മല്‍സരവും അയര്‍ലന്‍ഡിനെതിരേ ട്വന്റി20 പരമ്പരയുമാണ് ഇന്ത്യ കളിക്കുന്നത്. ജൂണ്‍ 14നാണ് ഇന്ത്യ - അഫ്ഗാനിസ്താന്‍ ചരിത്ര ടെസ്റ്റ് നടത്തുക. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്താന്റെ അരങ്ങേറ്റ ടെസ്റ്റ് മല്‍സരം കൂടിയാണിത്. അതേ സമയം അഫ്ഗാനിസ്താനെതിരായ ചരിത്ര ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കില്ല. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോഹ്‌ലി അഫ്ഗാനിസ്താനെതിരായ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കൂടാതെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെയും എട്ടാം തീയതി പ്രഖ്യാപിക്കും. ഇംഗ്ലണ്ടിന്‍ ഇന്ത്യ മൂന്ന് വീതം ട്വന്റി20യും ഏകദിനവും അഞ്ച് ടെസ്റ്റ് മല്‍സരവുമാണ് കളിക്കുന്നത്. യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരമുണ്ടായേക്കുമെന്നാണ് റിപോര്‍ട്ടുകളുള്ളത്.

RELATED STORIES

Share it
Top