അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്റി20 കോഹ്‌ലി കളിക്കില്ല


ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കളിക്കില്ല. ആദ്യ മല്‍സരം നടക്കേണ്ട ജൂണ്‍ 27ാം തീയ്യതി കൗണ്ടിയില്‍ സറേയ്ക്ക് വേണ്ടിയുള്ള അവസാന മല്‍സരം കളിക്കുന്നതിനാലാണ് കോഹ്‌ലി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അതേ സമയം 29ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ നിരയിലുണ്ടാവും. ഇംഗ്ലണ്ടിനെതിരായ പരമ്പര മുന്നില്‍ക്കണ്ടാണ് വിരാട് കോഹ്‌ലിക്ക് കൗണ്ടി കൡക്കാന്‍ ബിസിസിഐ അനുമതി നല്‍കിയത്. ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പുജാരയും ഇശാന്ത് ശര്‍മയും കൗണ്ടിയില്‍ കളിക്കുന്നുണ്ട്.

RELATED STORIES

Share it
Top