അമ്മയ്‌ക്കെതിരേ കര്‍ണാടകയിലെ സിനിമാ പ്രവര്‍ത്തകര്‍

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് കര്‍ണാടക ഫിലിം ഇന്‍ഡസ്ട്രി (കെഎഫ്‌ഐ)യും ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്റ് ഇക്വാലിറ്റി (എഫ്‌ഐ ആര്‍ഇ)യും. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് സംഘടനകള്‍ കത്തയച്ചു. നടന്മാരും സംവിധായകരും എഴുത്തുകാരും അടക്കം 50ഓളം സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവച്ച കത്താണ് നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത നടപടി ഞെട്ടിക്കുന്നതാണ്. സ്ത്രീസുരക്ഷയും ലിംഗസമത്വവും രാജ്യത്ത് ചര്‍ച്ചാവിഷയമാവുന്ന സാഹചര്യത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് മാതൃകാപരമായ ഉദാഹരണങ്ങള്‍ കാണിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് ദിലീപിനെ തിരിച്ചെടുത്ത തീരുമാനം താരത്തെ കുറ്റവിമുക്തനാവുന്നത് വരെ പിന്‍വലിക്കണമെന്നു കത്തില്‍ അവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top