അമ്മയുടെ നടപടിക്കെതിരേ മന്ത്രി കെ കെ ശൈലജ: നടിമാര്‍ക്ക് പിന്തുണ

കോഴിക്കോട്: മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവര്‍ത്തികളാണ് അ്മ്മ സംഘടനയിലെ പുരുഷാധിപത്യ പ്രവണതയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ.
ഉന്നത നീതി ബോധം പുലര്‍ത്തേണ്ട ഒരു സംഘടനയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിലപാടാണ് ആനുകാലിക സംഭവങ്ങളിലൂടെ പുറത്തുവന്നത്. സ്ത്രീപക്ഷ നിലപാടുകളെ ഉള്‍ക്കൊള്ളാനും അതു ഉയര്‍ത്തിപ്പിടിക്കാനും മാറിയ കാലഘട്ടത്തില്‍ ഒരു സംഘടനയ്ക്ക് കഴിയുന്നില്ലെങ്കില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോവും.



അക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മനസറിയാനും കൂടെ നില്‍ക്കാനും കഴിയാത്തവര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തകരാവാന്‍ അവകാശമില്ലെന്നും അവര്‍ പറഞ്ഞു. പ്രതികരിക്കാന്‍ തീരുമാനിക്കുകയും രാജിവയ്ക്കുകയും ചെയ്തു. സഹോദരിമാര്‍ക്ക് ഒപ്പം സാംസ്‌കാരിക കേരളം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹ്യനീതി വകുപ്പ് മന്ത്രിയെന്ന നിലയില്‍ നാലുപേര്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നവെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top