അമ്മയുടെ അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ഇന്നസെന്റ്പാലക്കാട്:  നടനും എംപിയുമായ ഇന്നസന്റ് മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അധ്യക്ഷ പദവി ഒഴിയുന്നു. തനിക്ക് ഒരുപാടു പ്രശ്‌നങ്ങളും തിരക്കുകളുമുണ്ടെന്നും സ്ഥാനമൊഴിയുന്നത് സംബന്ധിച്ച നിലപാട് ജൂലൈയില്‍ ചേരാനിരിക്കുന്ന സംഘടനയുടെ ജനറല്‍ ബോഡിയില്‍ വ്യക്തമാക്കുമെന്നും ഇന്നസന്റ് വ്യക്തമാക്കി.
സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ സ്ഥാനത്തു തുടരാന്‍ കഴിയില്ലെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി താന്‍ ഈ സ്ഥാനത്തുണ്ട്. കഴിഞ്ഞ നാലു ടേമിലും തന്നെ അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റി നിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സ്‌നേഹത്തിന്റെ സമ്മര്‍ദം കൊണ്ടു തുടരുകയായിരുന്നു- ഇന്നസന്റ് വ്യക്തമാക്കി.
താന്‍ രാജി വയ്ക്കുന്നതല്ലെന്നും എല്ലാത്തവണയും ജനറല്‍ ബോഡിയില്‍ ചോദിക്കുന്ന കാര്യം ഇത്തവണയും ആവര്‍ത്തിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. തനിക്കു രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി.

RELATED STORIES

Share it
Top