അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിനെ കൈമാറി

കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിനെ കലക്ടര്‍ ഡോ. ബി എസ് തിരുമേനി ഇന്നലെ തോട്ടയ്ക്കാടുള്ള ഇന്‍ഫന്റ് ജീസസ് അഡോപ്ഷന്‍ സെന്ററിന് കൈമാറി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ജില്ലാ ആശുപത്രി സൂപ്രണ്ട് ബിന്ദുകുമാരി അറിയിച്ചു.
സിസ്റ്റര്‍ ഷൈജി, സിസ്റ്റര്‍ റോസ് പോള്‍ എന്നിവരാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ചൈ ല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ (സിഡബ്ല്യൂസി) ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കൈമാറിയത്. ചൈ ല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി ജെ ബിനോയ്, വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ആര്‍എംഒ ഡോ. ഭാഗ്യശ്രീ, ഡപ്യൂട്ടി സൂപ്രണ്ട് ജെസി ജെ സെബാസ്റ്റ്യന്‍, ഡോ. ഷാനിയ, ആശുപത്രി ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്.

RELATED STORIES

Share it
Top