അമ്പാട്ടി റായിഡു ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി; അശ്വിനും ജഡേജയ്ക്കും അവസരമില്ല
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനും എതിരായ ഏകദിന ട്വന്റി20 ടീമിനെയും പ്രഖ്യാപിച്ചു. അമ്പാട്ടി റായിഡു, കെ എല്‍ രാഹുല്‍ എന്നിവര്‍ ഏകദിന ടീമില്‍ ഇടം കണ്ടെത്തി. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന റായിഡുവിനെ ട്വന്റി20 ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഏകദിന ടീം: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, അമ്പാട്ടി റായിഡു, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍.ട്വന്റി20 ടീം: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍,സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്,  വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍

RELATED STORIES

Share it
Top