അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാത നവീകരണം; ഉപവാസ സമരം നടത്തിഎടത്വ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാതയുടെ നവീകരണം വൈകുന്നതിലും പൊടിശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് വെട്ടുതോട്-നീരേറ്റുപുറം സംസ്ഥാന പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കൊച്ചമ്മനം ജങ്ഷന് സമീപം ഉപവാസ സമരം നടത്തി. സമരത്തിന്റെ രണ്ടാം ഘട്ടമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തലവടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകരന്റെയും പനയന്നൂര്‍ കാവ് മുഖ്യകാര്യദര്‍ശി ആനന്ദന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം  എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആനപ്രമ്പാല്‍ മാര്‍ത്തോമ്മാ പള്ളി വികാരി റവ. കെ ഇ ഗീവര്‍ഗീസ് അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, സമര സമിതി സെക്രട്ടറി സണ്ണി തോമസ് കൊച്ചുപുരയ്ക്കല്‍, റവ. ഷാനു വി എബ്രഹാം, കെ ബിജു പറമ്പുങ്കല്‍, ഡി വിഷ്ണുനമ്പൂതിരി, റാംസെ ജെ റ്റി, സജി ജോസഫ്, കെ അരവിന്ദന്‍, സുരേഷ് ഭട്ടതിരിപ്പാട്, ബിനു ഐസക്ക് രാജു, രമണി എസ് ഭാനു, അജിത്ത്കുമാര്‍ പിഷാരത്ത്, പി കെ വര്‍ഗീസ്, ബിനു സുരേഷ്, റ്റിജിന്‍ ജോസഫ്, വി കെ സേവ്യര്‍, ജോജി വയലപ്പള്ളി, സുഷമ്മ സുധാകരന്‍, ഗിരിജ, ജിജി തോമസ് പ്രസാദ്, പ്രിയ അരുണ്‍, പി ആര്‍ വി നായര്‍, ഗോപിനാഥന്‍ ആനന്ദാലയം പ്രസംഗിച്ചു.

RELATED STORIES

Share it
Top