അമ്പലപ്പുഴ ടൗണ്‍ഹാള്‍ : ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റിപോര്‍ട്ട് തേടിഅമ്പലപ്പുഴ:അമ്പലപ്പുഴ ടൗണ്‍ ഹാള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന്‍മേല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റിപോര്‍ട്ട് തേടി. സാമൂഹിക പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ കലക്ടറില്‍ നിന്നാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 97 വര്‍ഷം മുമ്പാണ് അമ്പലപ്പുഴയില്‍ ശ്രീമൂലം തിരുനാളിന്റെ പേരില്‍ ടൗണ്‍ ഹാള്‍ സ്ഥാപിച്ചത്. ടൗണ്‍ ഹാളിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിനോ മറ്റ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്കോ ഒരു നിയന്ത്രണവുമില്ല.നിലവില്‍ അമ്പലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായി അനേകം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇതില്‍ ചിലത് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പലയിടത്തായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ടൗണ്‍ഹാള്‍ നില്‍ക്കുന്ന സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ച് അവിടേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.ഈ ആവശ്യം ഉന്നയിച്ചാണ് താഴ്ചയില്‍ നസീര്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിവേദനം നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം  ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ജില്ലാ കലക്ടറില്‍ നിന്ന് അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

RELATED STORIES

Share it
Top