അമ്പലത്തില്‍വച്ച് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിനിരയായി; പ്രതികള്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: കോളജ് വിദ്യാര്‍ഥിനിയായ 23കാരിയെ അമ്പലത്തിനുള്ളില്‍ വച്ച് കൂട്ട ബലാല്‍സംഗത്തിനിരയാക്കി. പ്രതികളെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പോലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. ആണ്‍സുഹൃത്തിനെ കാണാനായി പറ്റല്‍വാഡ ഗ്രാമത്തിലെത്തിയതായിരുന്നു പെണ്‍കുട്ടി.
പ്രദേശത്തെ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തിനു സമീപം സുഹൃത്തിനു വേണ്ടി കാത്തിരിക്കുന്നതിനിടെ പ്രതികളില്‍ ഒരാള്‍ യുവതിയെ സമീപിച്ച് തനിച്ച് നില്‍ക്കുന്നതിന്റെ കാരണം ആരായുകയും സുരക്ഷാകാരണങ്ങളാല്‍ അമ്പല വളപ്പിലേക്ക് കയറി നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.തുടര്‍ന്ന് മറ്റു രണ്ടു സുഹൃത്തുകളെ വിളിച്ച് ഗേറ്റ് പൂട്ടിയ ശേഷം മൂവരും ചേര്‍ന്നു പീഡനത്തിനിരയാക്കുകയായിരുന്നു. ബലാല്‍സംഗത്തിന് ശേഷം മൂവരും പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.  സഞ്ജു ബാബ എന്ന സ്റ്റിക്കറൊട്ടിച്ച ബൈക്കിലാണ് പ്രതികളിലൊരാള്‍ സഞ്ചരിച്ചത്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഈ ബൈക്കിനെ പിന്തുടര്‍ന്ന പോലിസ് പ്രതികളിലൊരാളായ സഞ്ജയ് പട്ടേലിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി മറ്റു പ്രതികളുടെ പേരും വെളിപ്പെടുത്തി.

RELATED STORIES

Share it
Top