അമ്പലക്കണ്ടിയില്‍ ക്ഷേത്ര സ്ഥലത്തെച്ചൊല്ലി തര്‍ക്കം

കൊണ്ടോട്ടി: ചെറുകാവ് ഗ്രാമപ്പഞ്ചായത്തിലെ അമ്പലക്കണ്ടിയില്‍ ക്ഷേത്ര സ്ഥലത്തെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് സ്ഥല ഉടമയെയും ഭക്തരെയും പോലിസ് വിലക്കി. പുളിയക്കാട് മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ച മൂന്നര ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തിയെ കൈയേറിയെന്നാണ് അമ്പല കമ്മിറ്റിയുടെയും നാട്ടുകാരുടെയും ആരോപണം. വര്‍ഷങ്ങളായി പട്ടയം വാങ്ങി നികുതി അടച്ചുപോരുന്ന സ്ഥലമാണിതെന്നു സ്ഥല ഉടമയും പറയുന്നു. പുളിയക്കാട് വേട്ടെക്കൊരു മകന്‍ ക്ഷേത്രമാണിവിടമെന്നാണ് ഭക്തരുടെ പക്ഷം. വെള്ളിയാഴ്ച രാവിലെ ഭക്തര്‍ തടിച്ചുകൂടി സ്വാകര്യഭൂമിയില്‍ പ്രവേശിച്ച് നിലവിളക്ക് കത്തിച്ചു. തുടര്‍ന്ന് സ്ഥല ഉടമ പോലിസിന്റെ സഹായം തേടി.   കരിപ്പൂര്‍ വാഴക്കാട്, കൊണ്ടോട്ടി സ്‌റ്റേഷനുകളില്‍ നിന്നു പോലിസ് എത്തി. തുടക്കത്തില്‍ പോലിസും ഭക്തജനങ്ങളും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പിന്നീട് തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എത്തി ഇരുവിഭാഗത്തിനോടും ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരുകൂട്ടരും താല്‍കാലികമായി സ്ഥലത്തില്‍ നിന്നു മാറി നില്‍ക്കാനും തീരുമാനമായി. തുടര്‍ന്ന് ഇരുകൂട്ടരോടും രേഖകള്‍ സഹിതം കൊണ്ടോട്ടി സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top