അമ്പലംകുന്ന്-റോഡുവിള റോഡ് തകര്‍ന്നുഓയൂര്‍:അമ്പലംകുന്ന്-ചെങ്കൂര്‍- റോഡുവിള റോഡ് തകര്‍ന്ന് തരിപ്പണമായി. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്തവിധം റോഡ് തോടിന് സമമായി. കാലവര്‍ഷം  കനത്തതോടെ അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ കാല്‍നടയാത്രപോലും ദുസ്സഹമായി. ആയൂര്‍-ഓയൂര്‍-ഇത്തിക്കര റോഡിനെയും ആയൂര്‍-പൂയപ്പള്ളി-കണ്ണനല്ലൂര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡാണിത്. പല ഭാഗങ്ങളിലും ടാറും മെറ്റലും ഇളകി വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഹെസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബി എഡ് കോളജ്, ഓഫ് കാംപ്‌സ്, ഗവ.———പ്രൈമറി സ്‌കൂള്‍, ആര്‍ക്കിടെക്ട് കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും പൊതുജനങ്ങളും സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനായി എംഎല്‍എ ഫണ്ടില്‍നിന്നും തുക അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top